വിശദീകരണം: സമുദ്രനിരപ്പിൽ നിന്ന് 4,000 മീറ്ററിലധികം ഉയരമുള്ള സിക്കിം ഹിമാലയത്തിൽ കണ്ടെത്തിയ 'മെലനോസെറിസ് പെൻഡ്രി' (Melanoseris pendryi) ആസ്റ്ററേസീ (Asteraceae) കുടുംബം വർഗ്ഗത്തിൽപ്പെടുന്ന സസ്യമാണ്.
വിശദീകരണം: Prevention of Cruelty to Animals Act, 1960 പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ ദേശീയ തലത്തിലുള്ള കണക്കുകൾ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) ചരിത്രത്തിലദ്യമായി പുറത്തുവിട്ടു. റിപ്പോർട്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതിൽ കേരളം ഇന്ത്യയിൽ 3-ാം സ്ഥാനത്താണ്. ഇന്ത്യയിലെ ആകെ കേസുകളുടെ ഏകദേശം 16.7% കേസുകളും കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിശദീകരണം: നടപ്പിലാക്കുന്ന ഏജൻസി:സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (C-DAC Pune). പ്രധാന ലക്ഷ്യം:ഗവേഷണം (Research), പേറ്റന്റ് നിർമ്മാണം (Patent Generation), സാങ്കേതികവിദ്യയുടെ വാണിജ്യവൽക്കരണം (Commercialization), വിപണിയിലെത്തിക്കൽ (Market Deployment) എന്നിവ ഉൾപ്പെടുന്ന കണ്ടുപിടുത്തങ്ങളുടെ പൂർണ്ണ ജീവിതചക്രത്തെ (Innovation Cycle) പിന്തുണയ്ക്കുന്ന ഡിജിറ്റൽ ഇക്കോസിസ്റ്റം സൃഷ്ടിക്കുക.
വിശദീകരണം: ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ (Not of Standard Quality - NSQ) വിപണനം തടയുന്നതിനും, ലഹരിവസ്തുക്കളായി ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള മരുന്നുകളുടെ (NDPS Drugs) വിൽപ്പന തത്സമയം നിരീക്ഷിക്കുന്നതിനുമായി കർണാടക ഇന്ത്യയിലെ ആദ്യത്തെ സംയോജിത സാങ്കേതിക പോർട്ടൽ പുറത്തിറക്കി.
വിശദീകരണം: ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര വിദേശവ്യാപാര നയത്തിന് (Foreign Trade Policy) കീഴിൽ നടപ്പിലാക്കിയിട്ടുള്ള ഒരു പ്രമുഖ പദ്ധതിയാണിത്. ഉദ്ദേശ്യം: കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനായി ആവശ്യമായി വരുന്ന അസംസ്കൃത വസ്തുക്കൾ (Inputs/Raw materials) ചുങ്കരഹിതമായി (Duty-free) ഇറക്കുമതി ചെയ്യാൻ കയറ്റുമതിക്കാരെ അനുവദിക്കുക.
വിശദീകരണം: പശ്ചിമ ബംഗാളിലെ കുറഞ്ഞ വരുമാനമുള്ളതും ഇടത്തരം വരുമാനമുള്ളതുമായ കുടുംബങ്ങളിലെ സ്ത്രീകൾക്ക് സാമ്പത്തിക ഭദ്രതയും ശാക്തീകരണവും ഉറപ്പാക്കുന്നതിനായുള്ള വൻകിട ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) പദ്ധതിയാണിത്.
വിശദീകരണം: ബ്ലൂ ഒറിജിൻ (Blue Origin) നാസയുമായി (NASA) ചേർന്ന് വികസിപ്പിച്ച പേടകം ആണ് ബ്ലൂ മൂൺ MK1 (Blue Moon MK1/Endurance). ധർമ്മം: ആളില്ലാത്ത ലൂണാർ കാർഗോ ലാൻഡർ (Unmanned Lunar Cargo Lander). ലക്ഷ്യം:ഉപകരണങ്ങൾ, ശാസ്ത്ര സാമഗ്രികൾ, ഇൻഫ്രാസ്ട്രക്ചർ എന്നിവ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് എത്തിക്കുക.
വിശദീകരണം: ബീഹാറിലെ കൈമൂർ വൈൽഡ്ലൈഫ് സാങ്ച്വറിക്ക് (Kaimur Wildlife Sanctuary) സമീപമുള്ള പാറക്കെട്ടുകൾ നിറഞ്ഞ കുന്നുകളിൽ നിന്നാണ് സൂളോജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ (ZSI) ശാസ്ത്രജ്ഞർ പുതിയ ഇനം ലെപ്പേർഡ് ഗെക്കോയെ കണ്ടെത്തിയത്. ബീഹാറിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ ലെപ്പേർഡ് ഗെക്കോ ഇനമാണിത്.
വിശദീകരണം: ഇറ്റലിയുടെ ടെന്നീസ് താരം യാനിക്ക് സിന്നർ (Jannik Sinner) റോമിൽ നടന്ന ഇറ്റാലിയൻ ഓപ്പൺ ഫൈനലിൽ നോർവേയുടെ കാസ്പർ റൂഡിനെ (Casper Ruud) പരാജയപ്പെടുത്തി ചരിത്രപരമായ കിരീടം നേടി (6-4, 6-4). 1976-ൽ അഡ്രിയാനോ പനാറ്റയ്ക്ക് (Adriano Panatta) ശേഷം ഇറ്റാലിയൻ ഓപ്പൺ കിരീടം നേടുന്ന ആദ്യ ഇറ്റലിക്കാരനായി യാനിക്ക് സിന്നർ മാറി.
വിശദീകരണം: സാങ്കേതികവിദ്യയിലെ അത്യാധുനിക മാറ്റങ്ങൾക്ക് അനുസൃതമായി വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും നൈപുണ്യം (Skilling) വർദ്ധിപ്പിക്കുന്നതിനായി ആന്ധ്രാപ്രദേശ് സർക്കാർ നടപ്പിലാക്കുന്ന വൻകിട തൊഴിൽനൈപുണ്യ വികസന പദ്ധതിയാണിത്.
വിശദീകരണം: സാധാരണയായി ബാങ്കുകളുടെ ആസ്തിയും ലാഭവും (Assets & Balance Sheet) മാത്രം അടിസ്ഥാനമാക്കി ഉള്ള റാങ്കിംഗുകളിൽ നിന്നും വ്യത്യസ്തമായി, വിപണി ഗവേഷണ സ്ഥാപനമായ സ്റ്റാറ്റിസ്റ്റ (Statista) യുമായി സഹകരിച്ച് ഉപഭോക്താക്കളുടെ നേരിട്ടുള്ള പ്രതികരണം (Customer Feedback) അടിസ്ഥാനമാക്കിയാണ് ഫോർബ്സ് ഈ പട്ടിക തയ്യാറാക്കുന്നത്. കേരളത്തിൽ ആസ്ഥാനമുള്ള 3 ബാങ്കുകൾ ഈ പ്രശസ്തമായ പട്ടികയിൽ ഇടം നേടി - ഫെഡറൽ ബാങ്ക് (7th Rank), ധനലക്ഷ്മി ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക് (20th Rank).
വിശദീകരണം: സംവിധാനം വികസിപ്പിച്ച സ്ഥാപനങ്ങൾ:1. ഇന്ത്യ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് (IMD- India Meteorological Department).2. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി (IITM, Pune).3. നാഷണൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിംഗ് (NCMRWF, Noida). മന്ത്രാലയം:ഭൗമശാസ്ത്ര മന്ത്രാലയം (Ministry of Earth Sciences - MoES). പ്രധാന സവിശേഷത:ന്യൂമറിക്കൽ വെതർ പ്രെഡിക്ഷൻ (NWP) മോഡലുകളെ കൃത്രിമബുദ്ധിയുമായി (AI/ML) സംയോജിപ്പിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.
വിശദീകരണം: അഡ്മിറൽ ദിനേശ് കുമാർ തൃപാഠിയുടെ പിൻഗാമിയായി 2026 മെയ് 31-ന് ഇന്ത്യയുടെ 27-ാമത് നാവികസേനാ മേധാവിയായി ചുമതലയേറ്റത് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ ആണ്.
വിശദീകരണം: കമേഴ്സ്യൽ അടിസ്ഥാനത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസ് (SME) സെമികണ്ടക്ടർ ചിപ്പ് നിർമ്മാണ യൂണിറ്റാണിത്. പദ്ധതികൾ - ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ (EMC) - ഭിവാഡി & സഹസ്ര സെമികണ്ടക്ടേഴ്സിന്റെ ATMP/OSAT ഫെസിലിറ്റി പദ്ധതികൾ
വിശദീകരണം: ലോക എയ്ഡ്സ് ദിനം ഡിസംബർ 1-നാണ്, എന്നാൽ ലോക എയ്ഡ്സ് വാക്സിൻ ദിനം മേയ് 18-നാണ്. എച്ച്.ഐ.വി/എയ്ഡ്സിനെതിരെ ഫലപ്രദമായ ഒരു വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിനായി പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ, ആരോഗ്യപ്രവർത്തകർ, ഗവേഷകർ, വളണ്ടിയർമാർ എന്നിവരുടെ സേവനങ്ങളെ ആദരിക്കുന്നതിനായി എല്ലാ വർഷവും മേയ് 18 ലോക എയ്ഡ്സ് വാക്സിൻ ദിനമായി ആചരിക്കുന്നു. ഈ ദിനം 'HIV Vaccine Awareness Day' എന്നും അറിയപ്പെടുന്നു.
