Tuesday, September 22, 2026

2026 Current Affairs Notes - 031

 

AI അധിഷ്ഠിത അമോണിയ നിർമ്മാണ സാങ്കേതികവിദ്യ

ചൈനയിലെ ശാസ്ത്രജ്ഞർ നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് നൈട്രേറ്റ് അടങ്ങിയ മലിനജലത്തെ രാസവള നിർമ്മാണത്തിനുള്ള അമോണിയയാക്കി (NH3) മാറ്റുന്ന പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു.

മാഷീൻ ലേണിംഗ് (Machine Learning) ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത പ്രത്യേക ഡ്യുവൽ ആറ്റം കാറ്റലിസ്റ്റ് (Dual-Atom Catalyst) വഴിയാണ് മലിനജലത്തിലെ നൈട്രേറ്റ് അയോണുകളെ സാന്ദ്രതയേറിയ അമോണിയയാക്കി മാറ്റി രാസവള ഉത്പാദനത്തിന് അനുയോജ്യമാക്കുന്നത്.

സാങ്കേതികവിദ്യ: മഷീൻ ലേണിംഗ് ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത AI-ഡിസൈൻഡ് ഡ്യുവൽ ആറ്റം കാറ്റലിസ്റ്റ് (Dual-Atom Catalyst).

പ്രക്രിയ: നൈട്രേറ്റ് ഇലക്ട്രോ റിഡക്ഷൻ (Nitrate Electroreduction).

പ്രധാന സവിശേഷതകൾ:

  • പഴയ സാങ്കേതികവിദ്യകളെ അപേക്ഷിച്ച് മൂന്നിരട്ടി കൂടുതൽ കാര്യക്ഷമത.
  • സാധാരണ ഊഷ്മാവിൽ (Room Temperature) മാത്രം പ്രവർത്തിക്കുന്നതിനാൽ ഊർജ്ജ ഉപഭോഗം വളരെ കുറവാണ്.
  • പരമ്പരാഗത ഹാബർ-ബോഷ് പ്രക്രിയയ്ക്ക് (Haber-Bosch Process) പകരമായി ഉപയോഗിക്കാൻ അനുയോജ്യമായ പരിസ്ഥിതി സൗഹൃദ ബദൽ.

പരിസ്ഥിതി പ്രാധാന്യം:

  • നൈട്രേറ്റ് കലർന്ന വ്യാവസായിക/കാർഷിക മലിനജലം ശുദ്ധീകരിക്കുന്നു.
  • ജലാശയങ്ങളിലെ 'ഡെഡ് സോണുകൾ' (Dead Zones / Eutrophication) തടയുന്നു.
  • സർക്കുലർ ഇക്കോണമിയെ (Circular Economy) പിന്തുണച്ചുകൊണ്ട് സുസ്ഥിരമായി രാസവളം ഉത്പാദിപ്പിക്കുന്നു.

ഭാരത് മാരിടൈം ഇൻഷുറൻസ് പൂൾ (BMIP)

മധ്യപൂർവേഷ്യൻ രാജ്യങ്ങളിലെ യുദ്ധസമാന സാഹചര്യങ്ങളും ആഗോള ഭൗമരാഷ്ട്രീയ സംഘർഷങ്ങളും മൂലമുണ്ടാകുന്ന കടൽവ്യാപാര തടസ്സങ്ങളെ നേരിടാനും, ഇന്ത്യൻ കപ്പലുകൾക്കും ചരക്കുകൾക്കും ഇൻഷുറൻസ് സുരക്ഷ ഉറപ്പാക്കാനുമായി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഫിനാൻഷ്യൽ സർവീസസ് ഡിപ്പാർട്ട്മെന്റ് (Department of Financial Services) രൂപീകരിച്ച തന്ത്രപ്രധാനമായ പദ്ധതിയാണ്  ഭാരത് മാരിടൈം ഇൻഷുറൻസ് പൂൾ (BMIP - Bharat Maritime Insurance Pool).

മന്ത്രാലയം / വകുപ്പ്: കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലെ ഫിനാൻഷ്യൽ സർവീസസ് ഡിപ്പാർട്ട്മെന്റ് (DFS).

ഇൻഷുറൻസ് പരിരക്ഷ കപ്പാസിറ്റി: 1.5 ബില്യൺ യു.എസ് ഡോളർ (USD 1.5 Billion).

സോവറിൻ ഗ്യാരന്റി (Sovereign Guarantee): കേന്ദ്ര സർക്കാർ ₹12,980 കോടി രൂപയുടെ പരമാധികാര ഗ്യാരന്റി നൽകുന്നു.

പശ്ചാത്തലം: മധ്യപൂർവേഷ്യൻ (Middle East) ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിദേശ ഇൻഷുറൻസ് കമ്പനികൾ പ്രീമിയം കുത്തനെ കൂട്ടുകയോ പരിരക്ഷ നിഷേധിക്കുകയോ ചെയ്യുന്നത് തടയാൻ.

പരിരക്ഷ ലഭിക്കുന്ന പ്രധാന മേഖലകൾ (Coverage Areas)

ഇന്ത്യൻ കപ്പലുകൾക്കും ഇന്ത്യയുമായി ബന്ധപ്പെട്ട ചരക്ക് നീക്കങ്ങൾക്കും താഴെ പറയുന്ന മാരിടൈം റിസ്കുകൾക്ക് സാമ്പത്തിക പരിരക്ഷ ലഭിക്കും:

  • ഹൾ ആൻഡ് മെഷിനറി (Hull and Machinery): കപ്പലിന്റെ ഉടലിനും യന്ത്രസാമഗ്രികൾക്കും ഉണ്ടാകുന്ന കേടുപാടുകൾ.
  • കാർഗോ (Cargo): കപ്പലിൽ കൊണ്ടുപോകുന്ന ചരക്കുകൾക്കുള്ള പരിരക്ഷ.
  • പ്രൊട്ടക്ഷൻ ആൻഡ് ഇൻഡെംനിറ്റി (P&I): മൂന്നാം കക്ഷി ബാധ്യതകൾക്കുള്ള (Third-party liabilities) പരിരക്ഷ.
  • വാർ റിസ്ക് (War Risk): യുദ്ധം, ആക്രമണം എന്നിവ മൂലം സമുദ്രവ്യാപാരത്തിലുണ്ടാകുന്ന നഷ്ടങ്ങൾക്കുള്ള പരിരക്ഷ.

പ്രാധാന്യവും ലക്ഷ്യങ്ങളും

  • സമുദ്രവ്യാപാരത്തിലും ഇൻഷുറൻസിലും വിദേശ കമ്പനികളെ ആശ്രയിക്കുന്നത് കുറച്ച് ഇന്ത്യയ്ക്ക് പരമാധികാര നിയന്ത്രണം (Sovereign Control) ഉറപ്പാക്കുക.
  • ആഗോള പ്രകമ്പനങ്ങൾക്കിടയിലും ഇന്ത്യയുടെ വിദേശവ്യാപാരവും ചരക്കുനീക്കവും തടസ്സമില്ലാതെ തുടരുന്നു എന്ന് ഉറപ്പുവരുത്തുക.

സോമനാഥ് അമൃത്പർവ് 2026 (Somnath Amritparv-2026)

ഇന്ത്യയിലെ പുരാതനവും ചരിത്രപ്രധാനവുമായ ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിന്റെ 75 വർഷങ്ങൾ അടയാളപ്പെടുത്തുന്ന പ്രധാന സാംസ്കാരിക-ആത്മീയ പരിപാടിയാണിത്.

ചടങ്ങുകൾ ആരംഭിച്ച തീയതി: 2026 മേയ് 9 (5 ദിവസത്തെ ആഘോഷ പരിപാടികൾ).

ലക്ഷ്യം: സോമനാഥ് ക്ഷേത്ര പുനർനിർമ്മാണത്തിന്റെ 75-ാം വാർഷികം (75th anniversary) ആഘോഷിക്കൽ.

ക്ഷേത്രത്തിന്റെ സ്ഥാനം: ഗുജറാത്തിലെ വെരാവലിനടുത്തുള്ള പ്രഭാസ് പതൻ (Prabhas Patan).

പ്രതിഷ്ഠ: പരമശിവൻ.

ജ്യോതിർലിംഗ പ്രാധാന്യം: ഇന്ത്യയിലെ 12 ജ്യോതിർലിംഗങ്ങളിൽ ആദ്യത്തേതായി (1st Jyotirlinga) കണക്കാക്കപ്പെടുന്നത് സോമനാഥ് ക്ഷേത്രമാണ്.

ചരിത്ര പശ്ചാത്തലം (Historical Context) :

  • ആധുനിക പുനർനിർമ്മാണം: സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭ്ഭായി പട്ടേലിന്റെ മുൻകൈയിലാണ് സോമനാഥ് ക്ഷേത്രത്തിന്റെ ആധുനിക പുനർനിർമ്മാണം ആരംഭിച്ചത്.
  • പ്രതിഷ്ഠാ ദിനം: 1951 മേയ് 11-ന് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ക്ഷേത്രത്തിലെ പ്രതിഷ്ഠാ കർമ്മങ്ങൾ നിർവ്വഹിച്ചു.
  • നിർമ്മാണ ശൈലി: കൈലാസ് മഹാമേരു പ്രസാദ് ശൈലിയിലാണ് (മാരു-ഗുർജര വാസ്തുവിദ്യാ ശൈലി / Chalukya style) ആധുനിക ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

സെബിയുടെ ഗരുഡ (GARUDA) മെക്കാനിസം

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) വിഭാവനം ചെയ്ത് നടപ്പിലാക്കിയ മെക്കാനിസം ആണ് "GARUDA" (Green-Channel: AIF Rollout Upon Document Acknowledgement".

പൂർണ്ണരൂപം: GARUDA = Green-Channel: AIF Rollout Upon Document Acknowledgement.

നിയന്ത്രണ ഏജൻസി: സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI).

പ്രധാന ലക്ഷ്യം:

  • ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുകളുടെ (AIF - Alternative Investment Funds) പുതിയ സ്‌കീമുകൾ വിപണിയിൽ ഇറക്കുന്നതിലെ (Scheme Launch) കാലതാമസം ഒഴിവാക്കുക
  • മൂലധന വിന്യാസം (Capital Deployment) വേഗത്തിലാക്കുക
  • ബിസിനസ്സ് സുഗമമാക്കൽ (Ease of Doing Business) പ്രോത്സാഹിപ്പിക്കുക.
മാറ്റത്തിന്റെ കാതൽ: നിലവിലുള്ള 'പരിശോധനയ്ക്ക് ശേഷം അനുമതി' (Review First, Launch Later) എന്ന രീതിക്ക് പകരം 'വേഗത്തിൽ ലോഞ്ച് ചെയ്യുക, നിരന്തരം നിരീക്ഷിക്കുക' (Launch Faster, Monitor Continuously) എന്ന തത്വത്തിലേക്ക് സെബി മാറുന്നു.

പ്രമുഖ വ്യവസ്ഥകൾ (Key Provisions & Timelines)

  1. സാധാരണ AIF സ്‌കീമുകൾ (Regular AIF Schemes): പ്ലേസ്‌മെന്റ് മെമ്മോറാണ്ടം (Placement Memorandum - PPM) സമർപ്പിച്ച് 10 പ്രവൃത്തി ദിവസത്തിനുള്ളിൽ (10 Working Days) സ്‌കീമുകൾ ആരംഭിക്കാം. (മുമ്പ് ഇതിന് 30 ദിവസത്തോളം വേണ്ടിവന്നിരുന്നു). മർച്ചന്റ് ബാങ്കറുടെ ഡ്യൂ ഡിലിജൻസ് സർട്ടിഫിക്കറ്റ് ഇതിന് ആവശ്യമാണ്.
  2. അക്രഡിറ്റഡ് ഇൻവെസ്റ്റർ ഫണ്ടുകൾ, എഞ്ചൽ ഫണ്ടുകൾ, LVFs: Accredited Investor-only Schemes, Large Value Funds (LVFs), Angel Funds എന്നിവയ്ക്ക് ഫയലിംഗിനായി മർച്ചന്റ് ബാങ്കറുടെ (Merchant Banker) ആവശ്യമില്ല. രേഖകൾ സമർപ്പിക്കുന്ന മുറയ്ക്ക് ഉടൻ തന്നെ (Immediate Launch) സ്‌കീം ആരംഭിക്കാൻ അനുമതി ലഭിക്കുന്നു.

11-ാമത് സാന്താ വേൾഡ് കപ്പ് & അപർണ ദാഹിയയുടെ ചരിത്ര നേട്ടം

വുഷു താരം അപർണ ദാഹിയ (Aparna Dahiya) 11-ാമത് സാന്താ വേൾഡ് കപ്പിൽ (Sanda World Cup) സ്വർണ്ണമെഡൽ നേടി.

താരം: അപർണ ദാഹിയ (Aparna Dahiya).

നേട്ടം: സ്വർണ്ണമെഡൽ (Gold Medal) - വനിതകളുടെ 52 കിലോഗ്രാം വിഭാഗം (52 kg category).

വേദി: മക്കാവു (Macau).

ചരിത്രപരമായ പ്രാധാന്യം: ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യത്തെ സ്വർണ്ണമെഡലാണിത്.

ഫൈനൽ മത്സരം: നിലവിലെ ലോക ചാമ്പ്യനായ വിയറ്റ്‌നാമിന്റെ ഥി ഫുങ് ങ്യാ ങ്ഗോയെ (Thi Phuong Nga Ngo) പരാജയപ്പെടുത്തി.

വുഷു (Wushu): പ്രധാന ശാഖകൾ (Main Branches)

വുഷു പ്രധാനമായും രണ്ട് മത്സര വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:

  • സാന്താ (Sanda): ബോക്സിംഗ്, കിക്ക്, ത്രോയിംഗ് (Throwing), ഗുസ്തി (Wrestling) എന്നിവ ഉൾപ്പെടുന്ന ഒരു ഫുൾ-കോൺടാക്റ്റ് കോംബാറ്റ് സ്പോർട്ട് (Combat Sport) ആണ് സാന്താ.
  • താവോലു (Taolu): ജിംനാസ്റ്റിക്സും ആയോധനകലകളും (Martial Arts) സംയോജിപ്പിച്ചുകൊണ്ട് ആയുധങ്ങളോടുകൂടിയോ അല്ലാതെയോ നടത്തുന്ന ശാരീരിക പ്രകടന വിഭാ​ഗം.

2026 Current Affairs Quiz - 003

  Question 31 ഇന്ത്യയുടെ ആദ്യത്തെ Germanium-free Thermal Imaging Payload ആയ Lumira_E40I50 വികസിപ്പിച്ചത് ആര്? S...