Thursday, September 10, 2026

2026 Current Affairs Notes - 026

 


2026 കേരള നിയമസഭാ തിരഞ്ഞെടുപ്പ് - റെക്കോർഡുകളും വസ്തുതകളും

2026 മേയിൽ നടന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രധാന ഫലങ്ങളും വിലയിരുത്തലുകളും അടങ്ങിയ കുറിപ്പുകൾ താഴെ നൽകുന്നു:

തിരഞ്ഞെടുപ്പ് സംഗ്രഹം 

  • വോട്ടെടുപ്പ് തീയതി: 2026 ഏപ്രിൽ 9 (ഒറ്റ ഘട്ടമായി)
  • വോട്ടെണ്ണൽ തീയതി: 2026 മേയ് 4
  • ആകെ മണ്ഡലങ്ങൾ: 140 (ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകൾ: 71)

വോട്ടിംഗ് ശതമാനം

  • ആകെ രേഖപ്പെടുത്തിയ പോളിംഗ്: 78.03% - 78.27% 
  • ആകെ പോൾ ചെയ്ത വോട്ടുകൾ: 2,15,95,055.

ലിംഗാധിഷ്ഠിത വോട്ട് വിഹിതം (Gender-wise Turnout):

  • സ്ത്രീകൾ: 80.86% (വോട്ടെടുപ്പിൽ കൂടുതൽ പങ്കാളിത്തം).
  • പുരുഷന്മാർ: 75.01%
  • ട്രാൻസ്‌ജെൻഡർ: 57.04%

വോട്ടെടുപ്പിലെ പ്രാദേശിക വിവരങ്ങൾ

  • ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയ ജില്ല: കോഴിക്കോട് (81.32%).
  • ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയ ജില്ല: പത്തനംതിട്ട ജില്ല (70.76%).
  • ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലം: കുന്നമംഗലം (കോഴിക്കോട് ജില്ല) - 84.83%.
  • ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലം: റാന്നി (പത്തനംതിട്ട ജില്ല) - 68.99% .

വോട്ടെടുപ്പ് സംവിധാനങ്ങളും നിരീക്ഷണവും

ആകെ പോളിംഗ് ബൂത്തുകൾ (Polling Stations): 30,495.

വെബ്‌കാസ്റ്റിംഗ് (Webcasting): തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കാൻ സംസ്ഥാനത്തെ ഭൂരിഭാഗം പോളിംഗ് ബൂത്തുകളിലും തത്സമയ വെബ്‌കാസ്റ്റിംഗ് (Live Monitoring) ഏർപ്പെടുത്തി.

ഇ.വി.എം & വിവിപാറ്റ് (EVM & VVPAT): പോളിംഗിനായി പൂർണ്ണമായും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും (EVM) VVPAT (Voter Verifiable Paper Audit Trail) യന്ത്രങ്ങളും ഉപയോഗിച്ചു.

നോട്ട (NOTA - None of the Above): ആകെ പോൾ ചെയ്ത നോട്ട (NOTA) വോട്ടുകൾ: 1,23,067 (ആകെ വോട്ടിന്റെ 0.57%).

മുന്നണികളുടെ വോട്ട് വിഹിതം

(മുന്നണി / പാർട്ടി - പോൾ ചെയ്ത വോട്ട് വിഹിതം - വിജയിച്ച സീറ്റുകൾ)

  • UDF (യു.ഡി.എഫ്) - 44.19% - 102
  • LDF (എൽ.ഡി.എഫ്) - 32.82% - 35
  • NDA (എൻ.ഡി.എ) - 12.76% - 3

മുന്നണികളുടെയും പാർട്ടികളുടെയും വോട്ട് നില (Coalition & Party Seat Share)

മുന്നണി / പാർട്ടി | വിജയിച്ച സീറ്റുകൾ - പ്രധാന പാർട്ടികളുടെ വിഹിതം

  • UDF (ഭരണമുന്നണി) | 102 - INC (63), IUML (22), KC (7), RSP (3)
  • LDF (പ്രതിപക്ഷം) | 35 - CPI(M) (26), CPI (8), RJD (1)
  • NDA | 3 - BJP (3)

വോട്ടെടുപ്പിലെ പ്രധാന നാഴികക്കല്ലുകൾ

  • ഐ.എൻ.സി (INC):  63 സീറ്റുകൾ നേടി നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
  • ഐ.യു.എം.എൽ (IUML): 22 സീറ്റുകൾ നേടി പാർട്ടി ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം സ്വന്തമാക്കി.
  • ബി.ജെ.പി (BJP): ചരിത്രത്തിലാദ്യമായി 3 നിയമസഭാ മണ്ഡലങ്ങളിൽ (നേമം - രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടം - വി. മുരളീധരൻ, ചാത്തന്നൂർ - ബി. ബി. ഗോപകുമാർ) വിജയിച്ചു.

വോട്ടെടുപ്പിലെ റെക്കോർഡുകളും പ്രത്യേകതകളും

ഏറ്റവും വലിയ വിജയം (Highest Victory Margin): പി. കെ. കുഞ്ഞാലിക്കുട്ടി (IUML - മലപ്പുറം) — 85,327 വോട്ടുകൾ (കേരള നിയമസഭാ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന ഭൂരിപക്ഷം).

(മുൻ റെക്കോർഡ്: 2021-ൽ മട്ടന്നൂരിൽ നിന്ന് കെ. കെ. ശൈലജ നേടിയ 60,963 വോട്ടിന്റെ റെക്കോർഡാണ് തകർത്തത്.)

ഏറ്റവും വലിയ വിജയങ്ങൾ (Huge Margins):

  1. പി. കെ. കുഞ്ഞാലിക്കുട്ടി (മലപ്പുറം) — 85,327.
  2. പി. എം. എ. സമീർ (തിരൂരങ്ങാടി) — 63,387.
  3. ആബിദ് ഹുസൈൻ തങ്ങൾ (കോട്ടക്കൽ) — 62,638.

ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം : പ്രൊഫ. സി. രവീന്ദ്രനാഥ് (മണലൂർ, 126 വോട്ടിന്റെ ഭൂരിപക്ഷം.)



2026 Current Affairs Quiz - 003

  Question 31 ഇന്ത്യയുടെ ആദ്യത്തെ Germanium-free Thermal Imaging Payload ആയ Lumira_E40I50 വികസിപ്പിച്ചത് ആര്? S...