തോമസ് കപ്പ് 2026 : ഇന്ത്യയ്ക്ക് വെങ്കല മെഡൽ
ലോക
പുരുഷ ടീം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പായ തോമസ് കപ്പിൽ (Thomas
Cup)
ഇന്ത്യ വെങ്കല മെഡൽ നേടി.
സെമിഫൈനലിൽ ഫ്രാൻസിനോട് 3–0 ന് പരാജയപ്പെട്ടതോടെയാണ് ഇന്ത്യ വെങ്കല മെഡൽ നേടിയത്.
ക്വാർട്ടർ ഫൈനലിൽ ചൈനീസ് തായ്‌പേയിയെ പരാജയപ്പെടുത്തി
സെമിയിലെത്തിയതോടെയാണ് ഇന്ത്യ മെഡൽ ഉറപ്പാക്കിയത്.
തോമസ്
കപ്പ് (Thomas
Cup)
- പുരുഷന്മാരുടെ ലോക ടീം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പാണ് തോമസ് കപ്പ്.
- ലോക ബാഡ്മിന്റണിലെ ഏറ്റവും അഭിമാനകരമായ ടീം ടൂർണമെന്റുകളിൽ ഒന്നാണ്.
ഇന്ത്യയുടെ
പ്രകടനം
- 2026 – വെങ്കലം
- 2022 – ചാമ്പ്യന്മാർ (ആദ്യ കിരീടം)
- ഇതോടെ തോമസ് കപ്പിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം – 5
തോമസ്
കപ്പിൽ ഇന്ത്യയുടെ മെഡൽ ചരിത്രം
വർഷം
-
നേട്ടം
- 1952 - വെങ്കലം
- 1955 - വെങ്കലം
- 1979 - വെങ്കലം
- 2022 - സ്വർണം (ചാമ്പ്യൻ)
- 2026 - വെങ്കലം
ആകെ
മെഡലുകൾ : 5
2026 ലെ പ്രകടനം
ക്വാർട്ടർ
ഫൈനൽ
- എതിരാളി : ചൈനീസ് തായ്‌പേയ്
- ഫലം: ഇന്ത്യ വിജയിച്ചു.
സെമിഫൈനൽ
- എതിരാളി : ഫ്രാൻസ്
- ഫലം:
ഫ്രാൻസ് 3–0 ന് വിജയിച്ചു.
- ഇന്ത്യയ്ക്ക് വെങ്കല മെഡൽ ലഭിച്ചു.
സിംഗിൾസ്
മത്സരങ്ങളുടെ ഫലങ്ങൾ
പ്രധാന
താരം ലക്ഷ്യ സെൻ പരിക്കേറ്റ് പുറത്തിരുന്നതിനാൽ, ഇന്ത്യയുടെ
സിംഗിൾസ് മത്സരങ്ങളിൽ കളത്തിലിറങ്ങിയത് താഴെ പറയുന്ന താരങ്ങളാണ്:
- ആയുഷ്
ഷെട്ടി (Ayush
Shetty) : ക്രിസ്റ്റോ പൊപോവിനെതിരെ (Christo Popov) മത്സരിച്ച ആയുഷ് ഷെട്ടി നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെട്ടു (സ്കോർ: 21-11,
21-9).
- കിഡംബി
ശ്രീകാന്ത് (Kidambi Srikanth) : അലക്സ് ലാനിയറുമായുള്ള (Alex
Lanier) പോരാട്ടത്തിൽ മുൻ ലോക ഒന്നാം നമ്പർ താരം ശ്രീകാന്ത്
പൊരുതിനോക്കിയെങ്കിലും തോൽവി വഴങ്ങി (സ്കോർ: 21-16, 21-18).
- എച്ച്.എസ്.
പ്രണോയ് (H.S. Prannoy) : തോമാ ജൂനിയർ പൊപോവിനെതിരെ (Toma
Junior Popov) ഇറങ്ങിയ പ്രണോയ് ആദ്യ ഗെയിമിൽ മികച്ച പോരാട്ടം
കാഴ്ചവെച്ചെങ്കിലും ഒടുവിൽ പരാജയപ്പെട്ടു (സ്കോർ: 21-19, 21-16).
ഈ മൂന്ന് സിംഗിൾസ് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടതോടെ (0-3) ഡബിൾസ് മത്സരങ്ങൾ നടക്കാതെ തന്നെ ഫ്രാൻസ് വിജയം ഉറപ്പിക്കുകയായിരുന്നു. ഈ തോൽവിയോടെ ഇന്ത്യ തോമസ് കപ്പിൽ വെങ്കല മെഡലുമായി മടങ്ങി
QUICK
REVISION
- ടൂർണമെന്റ്
→
തോമസ് കപ്പ് (Thomas Cup)
- ഇനം → ലോക പുരുഷ ടീം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്
- 2026 ലെ ഇന്ത്യയുടെ നേട്ടം → വെങ്കലം
- സെമിയിൽ
തോറ്റത് → ഫ്രാൻസിനോട് (3–0)
- ക്വാർട്ടറിൽ തോൽപ്പിച്ചത് → ചൈനീസ് തായ്‌പേയ്
- 2022
→ ഇന്ത്യ ചാമ്പ്യന്മാർ
- തോമസ്
കപ്പിൽ ഇന്ത്യയുടെ ആകെ മെഡലുകൾ → 5
- വെങ്കലം
നേടിയ വർഷങ്ങൾ → 1952,
1955, 1979, 2026
- സ്വർണം നേടിയ വർഷം → 2022
ഹാന്റവൈറസ് (Hantavirus)
അടുത്തിടെ
നെതർലാൻഡ്സ് ആസ്ഥാനമായ ഒരു ക്രൂയിസ് കപ്പലിൽ (Cruise Ship) ഉണ്ടായതായി
സംശയിക്കുന്ന Hantavirus outbreak മൂലം മൂന്ന് പേർ
മരിക്കുകയും മൂന്ന് പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു.
Hantavirus
എലി വർഗ്ഗത്തിലുള്ള ജീവികൾ (Rodents) വഹിക്കുന്ന
ഒരു വൈറസ് മൂലമുണ്ടാകുന്ന രോഗമാണ്.
Hantavirus
എന്താണ്?
- Hantavirus ഒരു വൈറസ് വിഭാഗമാണ്.
- ഇതിന്റെ പ്രധാന വാഹകർ: Rodents (എലി വർഗ്ഗ ജീവികൾ) ആണ്.
പകരുന്ന
രീതി (Transmission)
മനുഷ്യരിലേക്ക്
Hantavirus
പകരുന്നത്:
- എലികളുടെ വിസർജ്യം, ഉമിനീർ, മൂത്രം എന്നിവയിൽ നിന്നുള്ള കണങ്ങൾ ശ്വസിക്കുന്നതിലൂടെ ആണ്.
Transmission
Mechanism
എലികളുടെ:
- ഉണങ്ങിയ
വിസർജ്യം (Dried droppings)
- ഉമിനീർ
(Saliva)
- മൂത്രം
(Urine)
എന്നിവയിലെ
വൈറസ് വായുവിൽ കലരുന്നു.
ഈ
വൈറസ് അടങ്ങിയ കണങ്ങൾ ശ്വസിക്കുമ്പോൾ മനുഷ്യർക്ക് രോഗം ബാധിക്കാം.
Hantavirus
ഉണ്ടാക്കുന്ന പ്രധാന രോഗങ്ങൾ
Hantavirus
പ്രധാനമായും രണ്ട് ഗുരുതര രോഗങ്ങൾക്ക് കാരണമാകുന്നു:
1.
Hantavirus Pulmonary Syndrome (HPS)
സ്വഭാവം
- ശ്വാസകോശത്തെ ബാധിക്കുന്ന രോഗം.
പ്രധാന
സവിശേഷതകൾ
- ഗുരുതരമായ ശ്വാസകോശ രോഗം
- ശ്വാസംമുട്ടൽ
- ശ്വാസകോശത്തിൽ ദ്രാവകം അടിഞ്ഞുകൂടൽ
- മരണനിരക്ക് (Fatality Rate) : ഏകദേശം 40%
2.
Haemorrhagic Fever with Renal Syndrome (HFRS)
സ്വഭാവം
- വൃക്കകളെ
(Kidneys)
ബാധിക്കുന്ന ഗുരുതര രോഗം.
ലക്ഷണങ്ങൾ
- കുറഞ്ഞ
രക്തസമ്മർദ്ദം (Low blood pressure)
- ആന്തരിക
രക്തസ്രാവം (Internal bleeding)
- Acute kidney failure (തീവ്ര വൃക്ക തകരാർ)
ലക്ഷണങ്ങൾ
(Symptoms)
Hantavirus ബാധയുടെ തുടക്കം സാധാരണയായി: ഫ്ലൂ പോലുള്ള ലക്ഷണങ്ങൾ ഉണ്ടാക്കുന്നു.
ഉദാഹരണങ്ങൾ:
- ക്ഷീണം
(Fatigue)
- പനി
(Fever)
രോഗലക്ഷണങ്ങളുടെ
സമയക്രമം
Exposure
കഴിഞ്ഞ് 1–8 ആഴ്ചകൾക്കുള്ളിൽ
- പനി
- ക്ഷീണം
എന്നിവ
പ്രത്യക്ഷപ്പെടാം.
അതിനുശേഷം
4–10 ദിവസത്തിനുള്ളിൽ
- ചുമ
(Cough)
- ശ്വാസംമുട്ടൽ
(Shortness
of breath)
- ശ്വാസകോശത്തിൽ
ദ്രാവകം (Fluid in lungs)
എന്നിവ
ഉണ്ടാകാം.
ചികിത്സ
(Treatment)
- പ്രത്യേക മരുന്ന് ഇല്ല
Hantavirus
infection-ന് നിലവിൽ:
- Specific antiviral therapy ഇല്ല.
Supportive
Care
ചികിത്സ
പ്രധാനമായും:
- വിശ്രമം
(Rest)
- ദ്രാവകങ്ങൾ
നൽകൽ (Fluids)
- രോഗലക്ഷണങ്ങൾ നിയന്ത്രിക്കൽ
എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
QUICK
REVISION
- രോഗകാരി
→
Hantavirus
- വൈറസ്
വാഹകർ → Rodents
- പകരുന്ന
വഴി → Rodent droppings, saliva,
urine particles inhalation
- പ്രധാന
രോഗങ്ങൾ → HPS,
HFRS
- HPS ബാധിക്കുന്നത് → ശ്വാസകോശം
- HFRS ബാധിക്കുന്നത് → വൃക്കകൾ
- HPS
മരണനിരക്ക് → ഏകദേശം 40%
- ചികിത്സ → Supportive care
Methane Alert and Response System (MARS)
United
Nations Environment Programme (UNEP)-ന്റെ International
Methane Emissions Observatory (IMEO), Methane Alert and Response System (MARS)-ന്റെ പരിധി വികസിപ്പിച്ചു.
പുതിയ
വികസനത്തിന്റെ ഭാഗമായി കൽക്കരി ഖനികളും (Coal Mines) മാലിന്യ
സംസ്കരണ കേന്ദ്രങ്ങളും (Waste Facilities) MARS നിരീക്ഷണ സംവിധാനത്തിൽ
ഉൾപ്പെടുത്തി.
എന്താണ് MARS?
MARS
(Methane Alert and Response System) ലോകത്തിലെ ആദ്യത്തെ പൊതു ആഗോള
ഉപഗ്രഹ അധിഷ്ഠിത മീഥെയ്ൻ കണ്ടെത്തൽ-അറിയിപ്പ് സംവിധാനം (Public Global
Satellite-based Methane Detection and Notification System) ആണ്.
ഇത്:
- മീഥെയ്ൻ ചോർച്ചകൾ കണ്ടെത്തുന്നു.
- ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു.
- മീഥെയ്ൻ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സഹായിക്കുന്നു.
- ഇതിന്റെ കീഴിലുള്ള: International Methane Emissions Observatory (IMEO)
ആണ്
MARS
ആരംഭിച്ചത്.
പ്രധാന
കാലക്രമം (Timeline)
- COP 27 – 2022 : MARS പ്രഖ്യാപിച്ചു
- 2023 : MARS Pilot Phase ആരംഭിച്ചു.
നിലവിലെ
വികസനം
നിരീക്ഷണ
പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്:
- Coal Mines
- Waste Facilities
മീഥെയ്ൻ
(Methane)
– പ്രധാന വിവരങ്ങൾ
- Methane (CH₄) ഒരു ശക്തമായ Greenhouse Gas (ഹരിതഗൃഹ വാതകം) ആണ്.
- ആഗോള താപനില വർധനയിൽ പ്രധാന പങ്ക് വഹിക്കുന്നു.
- കാർബൺ ഡൈ ഓക്സൈഡിനേക്കാൾ കുറഞ്ഞ കാലയളവിൽ കൂടുതൽ ചൂട് പിടിച്ചുനിർത്താനുള്ള ശേഷിയുണ്ട്.
MARS പ്രവർത്തനരീതി
MARS
ഉപയോഗിക്കുന്നത്:
- Satellite-based Monitoring
- Remote Sensing Technology
- Data Analysis
എന്നിവയാണ്.
ഇത്
വലിയ മീഥെയ്ൻ പുറന്തള്ളലുകൾ കണ്ടെത്താനും അവയെക്കുറിച്ച് ബന്ധപ്പെട്ട
വിഭാഗങ്ങൾക്ക് അറിയിപ്പ് നൽകാനും സഹായിക്കുന്നു.
MARS-ന്റെ പ്രാധാന്യം
- മീഥെയ്ൻ പുറന്തള്ളൽ കുറയ്ക്കാൻ സഹായിക്കുന്നു.
- കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ആഗോള ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നു.
- ഊർജ
മേഖല,
ഖനനം, മാലിന്യ സംസ്കരണം എന്നിവയിലെ ചോർച്ചകൾ
നിരീക്ഷിക്കാൻ സഹായിക്കുന്നു.
- പരിസ്ഥിതി സംരക്ഷണത്തിൽ ഉപഗ്രഹ സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുന്നു.
QUICK
REVISION
- MARS
→ Methane
Alert and Response System
- ആരംഭിച്ചത്
→
UNEP’s
International Methane Emissions Observatory (IMEO)
- സ്വഭാവം
→
ലോകത്തിലെ ആദ്യ Public Global Satellite-based Methane Detection
and Notification System
- പ്രഖ്യാപിച്ചത്
→
COP
27 (2022)
- Pilot
Phase → 2023
- പുതിയതായി
ഉൾപ്പെടുത്തിയ മേഖലകൾ → Coal Mines & Waste
Facilities
- Methane → ശക്തമായ Greenhouse Gas

.jpeg)